മുത്തപ്പന്‍ പുഴ

പതിമൂനാം രാവിന്റെ തെളിച്ചമുള്ള നിലാവില്‍ വലിയ പാറപുറത് കയറി മേലോട്റ്റ് നോക്കി കിടന്ന്‍ ബഡായി പറഞ്ഞും തയ്യാറാക്കിയ ഭക്ഷണം കഴിച്ചും ഒരു സായാഹ്നം. കിഴക്ക് അങ്ങ് ദൂരെ വെള്ളരി മല നിലാവില്‍ കുളിച് നില്‍ക്കുന്നു.... പാറയില്‍ നിന്ന്‍ താഴേക്ക് നോക്കിയാല്‍ ചാടിയും മറിഞ്ഞും ഒഴുകുന്ന മുത്തപ്പന്‍ പുഴ.... രാത്രിയുടെ നനുത്ത നിലാവിലും പുഴയുടെ അടിയില്‍ കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ വരെ കാണാം.... കിഴക്കന്‍ കാറ്റ് മെല്ലെ വന്ന്‍ തലോടി കടന്നു പോകുമ്പോള്‍ തണുപ് ശരീരത്തിലേക്ക് പതിയെ കയറുന്നു..... ചുറ്റുമുള്ള കാട്ടില്‍ നിന്ന എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാം.....