Sunday, January 4, 2015

മുത്തപ്പന്‍ പുഴ


മുത്തപ്പന്‍ പുഴ

മുക്കത്ത് നിന്ന്‍ഏകദേശം 25-30 കിലോമീടര്‍ പോയാല്‍ മുത്തപ്പന്‍ പുഴ എത്താം.... നാട്ടില്‍ നിന്നും ഇത്രയും അടുത്താനെങ്ങിലും ഇന്നലെയാണ് ആദ്യമായി പോയത്. അതി സുന്ദരമായ സ്ഥലം. വൈകുന്നേരം 5.30….6 മണിയായി എത്തുമ്പോള്‍. ..... കോഴിയും ചുട്ടു തിന്നാനുള്ള ( ബാര്‍ബിക്യൂ ) സകല സംവിധാനങ്ങളും ഉണ്ട്. ഏതാനും പേര്‍ മാത്രമേ അവിടെ ഉള്ളൂ.... നല്ല സ്ഥലം നോക്കി സ്ഥലം പിടിച്ചു.... അടുപ്പിനു തീ കൊളുത്തി ചീഫ് കുക്ക് പ്രൊ. മുജീബ് അമ്പലകണ്ടി (HoD, Physical Edu) പരിപാടിക്ക് തുടക്കമിട്ട്.... സ്ഥലത്തെ ആസ്ഥാന ഷെഫ് പ്രൊ. ലുക്കുമാന്‍റെ (HoD, Micro Biology) മേല്‍നോട്ടത്തില്‍ അനീസും (Asst. Prof, History) ജാഫര്‍ സാറും (Asst. Prof., Economics) കൂടി കോഴി ചുടല്‍ ആരംഭിച്ചിരിക്കുന്നു...ഞാന്‍ വേഗം ഡ്രസ്സ്‌ മാറ്റി തണുത്ത വെള്ളത്തിലേക്ക് ചാടി (തണുപ്പില്‍ നിന്ന രക്ഷപെടാന്‍ തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ മതി, കൂകിംഗ് ഇസ്ട്ടമില്ലെങ്ങില്‍ ഇതാണ് നല്ലത് )
  പതിമൂനാം രാവിന്റെ തെളിച്ചമുള്ള നിലാവില്‍ വലിയ പാറപുറത് കയറി മേലോട്റ്റ് നോക്കി കിടന്ന്‍ ബഡായി പറഞ്ഞും തയ്യാറാക്കിയ ഭക്ഷണം കഴിച്ചും ഒരു സായാഹ്നം. കിഴക്ക് അങ്ങ് ദൂരെ വെള്ളരി മല നിലാവില്‍ കുളിച് നില്‍ക്കുന്നു.... പാറയില്‍ നിന്ന്‍ താഴേക്ക് നോക്കിയാല്‍ ചാടിയും മറിഞ്ഞും ഒഴുകുന്ന മുത്തപ്പന്‍ പുഴ.... രാത്രിയുടെ നനുത്ത നിലാവിലും പുഴയുടെ അടിയില്‍ കിടക്കുന്ന ഉരുളന്‍ കല്ലുകള്‍ വരെ  കാണാം.... കിഴക്കന്‍ കാറ്റ് മെല്ലെ വന്ന്‍ തലോടി കടന്നു പോകുമ്പോള്‍ തണുപ് ശരീരത്തിലേക്ക് പതിയെ കയറുന്നു..... ചുറ്റുമുള്ള കാട്ടില്‍ നിന്ന എന്തൊക്കെയോ ശബ്ദങ്ങള്‍ കേള്‍ക്കാം.....








കക്കാടംപോയില്‍ വഴി നിങ്ങള്‍ പോയിക്കാ .....?

കക്കാടംപോയില്‍ വഴി നിങ്ങള്‍ പോയിക്കാ .....?


കഴിഞ്ഞ ഞായറ്രാഴ്ച പുറപെട്ടത് സഹപ്രവര്‍ത്തകയുടെ കല്യാണത്തിനായി കൊയിലാണ്ടി യിലെക്കായിരുന്നു.... കല്യാണം കഴിഞ്ഞപ്പോള്‍ ചര്‍ച്ച ഇനി എങ്ങോട് എന്നായി.... വൈകുന്നേരം എത്തിയത് ആനക്കാംപോയിളില്‍ വഴി കക്കാടംപോയിലില്‍.....
 മുക്കത്ത് നിന്ന തിരുവമ്പാടി വഴി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വേണം അങ്ങ് എത്താന്‍. അത് വഴി അങ്ങ് പോയാല്‍ മലകള്‍ കയറി ഇറങ്ങി നിലബൂരില്‍ എത്താം..... അതി സുന്ദരം..... കൂട്ടത്തില്‍ പ്രിയ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി കട്ടന്‍ ചായയും ബിസ്ക്കറ്റും..... തിരിച്ച വരുന്ന വഴിക്ക് കാക്കടംപോയില്‍ ഗ്രാമത്തിലെ നാടന്‍ ഹോട്ടലില്‍ കയറി നല്ല കപ്പയും മത്തിയും ഒമ്പ്ലേട്ടും ...... ആനക്കാംപൊയില്‍ - നിലമ്പൂര്‍ റൂട്ടില്‍ ആണ് അതി സുന്ദരമായ ഈ കാഴ്ച ഉള്ളത്..





..