Wednesday, May 15, 2024

 യാത്ര ഇഷ്ടപ്പെടുന്ന ഏതൊരാളെയും പോലെ ഒരു യൂറോപ്പ് യാത്ര ചെറുപ്പം മുതൽക്കുള്ള വലിയ ഒരു ആഗ്രഹം ആയിരുന്നു. ചരിത്രവും പൈതൃകവും പ്രകൃതിയും നമുക്കു മുന്നിൽ വർണ്ണകാഴ്ചകളാൽ അത്ഭുതപ്പെടുത്തുന്ന ഒരു വല്ലാത്ത ലോകം തന്നെയാണ് യൂറോപ്പ്.


 2020 ജനുവരിയില്‍ ആയിരുന്നു ആദ്യം യാത്ര ഉദ്ദേശിച്ചിരുന്നത്. ഈജിപ്ത്, ഫലസ്തീൻ , ഇസ്റയേൽ, ജോർദ്ദാൻ, തുർക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം ഞങ്ങളുടെ യാത്രാ സംഘത്തെ നയിച്ച ഡോ. അജ്മൽ മൂഈന്റെ നേതൃത്വത്തിൽ തന്നെ ഞങ്ങൾ എല്ലാ ഒരുക്കങ്ങളും നടത്തി. പക്ഷേ കൊറോണ എന്ന മഹാമാരി ലോകത്തെ അടച്ചപ്പോള്‍ ദീര്‍ഘകാലത്തെ ഞങ്ങളുടെ ആഗ്രഹത്തിന് തിരശ്ശീല വീണു. മാസങ്ങള്‍ കഴിയുന്തോറു കൊറോണയുടെ ഭീകരത യൂറോപ്പ്യന്‍ യാത്ര സാധ്യമാവുകയില്ല എന്ന് ഉറപ്പിക്കേണ്ടിവന്നു.

 

 എന്നാല്‍ കോവിഡ് എല്ലാം ഒഴിഞ്ഞ് ലോകം പഴയ പോലെ തുറക്കപ്പെട്ടപ്പോള്‍ ഞങ്ങൾ വീണ്ടും തയാറെടുപ്പുകൾ തുടങ്ങി. നാല്പതിലധികം പേർ ഉണ്ടായിരുന്നെങ്കിലും അവസാനം 32 പേർക്ക് മാത്രമാണ് ഷെങ്കൻ വിസ ലഭിച്ചത്.


2023 മെയ് 4 ന് കൊച്ചിയിൽ നിന്നും പുറപ്പെട്ട് ഞങ്ങൾ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലാണ് ആദ്യം എത്തിയത്. തടർന്നുള്ള 14 ദിനങ്ങൾ ആടിയും പാടിയും തമാശകൾ പറഞ്ഞും അതോടൊപ്പം ചരിത്രസ്മാരകങ്ങളും പ്രകൃതിയും കണ്ട് അവയെ കുറിച്ചുള്ള കൗതുകകരമായ വിവരങ്ങൾ പങ്കുവെച്ചുള്ള മറക്കാനാവാത്ത യാത്രയായിരുന്നു.


ഹോണ്‍ ശബ്ദം കൊണ്ട് മുഖരിതമാകുന്ന നമ്മുടെ ട്രാഫിക് സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായ വാഹനയാത്ര കൗതുകമായിരുന്നു. രണ്ട് ആഴ്ച്ചകൾ നീണ്ട യാത്രയിൽ ഒരിക്കൽ പോലും ഞങ്ങളുടെ ചെക്ക് റിപബ്ലിക്കുക്കാരനായ ബസ് ഡ്രൈവർ ഹോൺ അടിച്ചതേയില്ല എന്നത് ഞങ്ങൾക്ക് കൗതുകമായി. ബസ്സിന്റെ ഹോൺ കോടായിട്ടായിരിക്കുമോ അത് എന്നായി ചിലർ. അവസാനം ഞങ്ങളുടെ പ്രത്യേക അഭ്യർത്ഥന പ്രകാരം അയാൾ ഞങ്ങൾക്കായി ഒറ്റ പ്രാവശ്യം ഹോൺ അടിച്ചു കേൾപ്പിച്ചു തന്നു.


 വൃത്തിയുള്ള നഗരവും ചരിത്രശേഷിപ്പുകള്‍ സംരക്ഷിച്ചു നിര്‍ത്തുവാനുള്ള യൂറോപ്യരുടെ ആവേശവും പ്രകൃതിരമണീയതയെ പരിസ്ഥിതിക്ക് അനുയോജ്യമായി നിലനിര്‍ത്തുന്നതിനുള്ള ജാഗ്രതയും സഞ്ചാരികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന മനോഹരമായ ദൃശ്യങ്ങളാണ്. സഞ്ചാരത്തിലെ ഏറ്റവും ആകര്‍ഷണീയമായ സാഹസികമായ അനുഭവമാണ്. യാത്രയ്ക്കിടയില്‍ ഉറങ്ങാന്‍ തോന്നാത്ത മനോഹരമാ പ്രകൃതിയും ചരിത്ര സ്മാരകങ്ങളും കണ്ട് മനംകുളിര്‍ത്ത നിമിഷങ്ങള്‍ ജീവിതയാത്രയിലെ മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ്. രാവിലെ മുതൽ ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേക്കുള്ള യാത്രയായിരിക്കും. യാത്രാവസാനം സഞ്ചരിച്ച ദൂരം കൂട്ടി നോക്കി ഞങ്ങളുടെ ഗൈഡ് സജിയേട്ടൻ  അറിയിച്ചപ്പോൾ എല്ലാവരും ഞെട്ടിപ്പോയി : ഏകദേശം 5000 കിലോമീറ്റര്‍ ദൂരം  ഞങ്ങള്‍ ബസ്സിൽ സഞ്ചരിച്ചിരിക്കുന്നു. ഇത്ര ദൂരം സഞ്ചരിച്ചിട്ടും ആർക്കും ഒരു പ്രശ്നവും ഇല്ല , മടുപ്പേ ഇല്ല. അത്രമേൽ സുഖകരവും ആനന്ദമേകുന്നതും ആയിരുന്നു ആ യാത്ര.

ജര്‍മ്മനിയിലെ ഫ്രാങ്ക് ഫുര്‍ട്ട്, പാരീസിലെ ഈഫൽ ടവർ, ഇറ്റലിയിലെ പിസാ ഗോപുരം , റോമിലെ കൊളോസിയം, നെതര്‍ലാന്റിലെ കനാല്‍ യാത്ര,  ആംസ്റ്റേര്‍മിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ തുലിപ് പൂന്തോട്ടമായ കുക്കനോഫ് ഗാർഡൻ, ബെല്‍ജിയത്തിലെ ബ്രസ്സല്‍ അറ്റോമിയം റോയല്‍ ഹെറിറ്റേജ് പാലസ്,

സമ്പന്നമായ ലക്സംബര്‍ഗ് നഗര കാഴ്ചകൾ, ഓസ്ട്രിയയിലെ സരോസ്കി ക്രിസ്റ്റൽ വേൾഡ് , ഇംപീരിയല്‍ പാലസ,് റിവര്‍ ഇന്‍ ബ്രിഡ്ജ്, ഗോള്‍ഡന്‍ റൂഫ്, ലോകത്തിലെ ആദ്യത്തെ ബാത്ത്‌റൂം അറ്റാച്ച്ഡ് ഹോട്ടല്‍, ഇറ്റലിയിലെ പടുവ, സെന്റ് ആന്റണി ബസിലിക്ക, സ്വിൻസർലാന്റിലെ മഞ്ഞുമലകൾ തുടങ്ങി യൂറോപ്പിലെ ചെറുതും വലുതുമായ 9 രാജ്യങ്ങളിലെ അതി മനോഹര കാഴ്ചകൾ.

 സഞ്ചാരത്തില്‍ കണ്ട ഓരോന്നും അതിഗംഭീര കാഴ്ചകൾ ആയിരുന്നെങ്കിലും സാധാരണ യൂറോപ്പ് യാത്രികർ കാണാൻ പോകാത്ത  സ്ലൊവേനിയയിലെ പോസ്റ്റോജ്‌ന ഗുഹയും കോട്ടയും പ്രത്യേകം ഓർക്കുകയാണ്. 

 

 24 കിലോമീറ്റര്‍ നീളമുള്ള ഒരു പ്രകൃതിദത്തമായ  ഗുഹയാണ് പോസ്റ്റോജ്‌ന. ഒരു ടോയ്‌ട്രൈയിനിൽ 5 കി.മീ ഗുഹയിലൂടെ യാത്ര അത് നമ്മെ ഒരത്ഭുത ലോകത്തിലാണ് എത്തിക്കുക. തുടർന്ന് ഒന്നര കിലോമീറ്റര്‍ നടന്നു കാണാം. ഗുഹയ്ക്കകത്ത് നല്ല തണുപ്പാണ്. ആയിരങ്ങളാണ് ഓരോ ദിവസവും ഇവിടെ സന്ദർശിക്കുന്നത്. അത്ഭുതകരമാണ് അകത്തെ കാഴ്ചകൾ . ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് പ്രകൃതി ഭൂമിക്കടിയിൽ ഒരുക്കിയ അത്ഭുത ശില്ല നഗരമാണ്  പോസ്റ്റോജ്‌ന ഗുഹ. ചുണ്ണാമ്പുകല്ലുകൾ രൂപമാറ്റം സംഭവിച്ച് 

വ്യത്യസ്ത രൂപത്തിലുള്ള ശില്ലങ്ങൾ ...

പോസ്റ്റോജ്‌ന ഗുഹയിൽ നിന്നും പുറത്തിറങ്ങി ബസ്സിൽ അല്പം യാത്ര ചെയ്താൽ

പ്രെഡ് ജാംസ്‌കി ഗ്രാഡ് എന്നറിയപ്പെടുന്ന പ്രെഡ് ജാമ കോട്ടയിൽ എത്താം.  സ്ലൊവേനിയിലെ  ശ്രദ്ധേയമായ മധ്യകാല കോട്ടയാണ് ഇത്. ഒരു പാറക്കെട്ടിന്റെ മുഖത്ത് നാടകീയമായി സ്ഥിതിചെയ്യുന്ന ഈ കോട്ട കാണാന്‍ ആയിരങ്ങളാണ് എത്തിച്ചേരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചയാണ് വര്‍ണ്ണനാതീതമാണ്.  ആകര്‍ഷകമായ ചരിത്രവും കോട്ടക്കുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് കോട്ടയുടെ ഉത്ഭവമെന്ന് പറയുന്നത്. അതിന്റെ ഏറ്റവും പ്രൗഢമായ കാലഘട്ട പ്രെഡ് ജാമ ഭരി ഏറാ സെമി എന്ന ഭരണ കാലഘട്ടത്തിലാണ്. പതിനഞ്ചാം നൂറ്റാണ്ടില്‍ ഹബ്‌സ് ബര്‍ഗ് സാമ്രാജ്യത്വത്തിനെതിരെയായ യുദ്ധത്തില്‍ ഈ കോട്ട ഒരു പ്രധാന കേന്ദ്രമായിരുന്നു. 

കോട്ടയുടെ താഴത്തെ ഭാഗം ഒരു ഗുഹയുടെ വായയിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഇത് ശക്തമായ ഒരു പ്രതിരോധ ഘടന സൃഷ്ടിക്കുന്നു. മല തുരന്നുള്ള ഈ കോട്ടയുടെ ഒരു ഭാഗം പോസ്റ്റജ്ന ഗുഹയിൽ എത്തും എന്നാണ് പറയപ്പെടുന്നത് . ഗോതിക് നവോത്ഥാന ശൈലികളുടെ ഒരു മിശ്രിതമാണ് കോട്ടയുടെ വാസ്തുവിദ്യ. നൂറ്റാണ്ടുകളായി പരിഷ്‌കരിക്കപ്പെട്ടവയാണ് കോട്ടയുടെ കരവിരുത്. നിരവധി നിലകള്‍, പരസ്പരം ബന്ധിപ്പിച്ച അറകള്‍, പാറയില്‍ കൊത്തിയ രഹസ്യ പാതകളുടെ ശൃംഖല തുടങ്ങിയവ കോട്ടയുടെ സുരക്ഷിതത്വം കെട്ടുറുപ്പുതാക്കുന്നു. കോട്ടയില്‍ താമസിച്ചിരുന്നവര്‍ക്ക് സുഗമമായി സാധനങ്ങള്‍ സൂക്ഷിക്കുവാനും രക്ഷപ്പെടുവാനുമുള്ള വഴികളും കോട്ടയ്ക്കകത്തുണ്ട്. പ്രെഡ്് ജാമ കാസില്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് ഭൂതകാലത്തിന്റെ പ്രതാപം അനുഭവിച്ചറിയാം. മധ്യകാല പൈതൃകത്തെ വരച്ചുകാട്ടുന്നതാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍. മധ്യകാല അടുക്കള, ആയുധപ്പുര, താമസ സ്ഥലങ്ങള്‍ എന്നിവ സജ്ജീകരിച്ച മനോഹരമായ മുറികള്‍ ആ കാലഘട്ടത്തില്‍7 ആളുകളുടെ ജീവിതത്തെ കുറിച്ചുള്ള ഉള്‍ക്കാഴ്ചയും നല്‍കുന്നുണ്ട്.











യൂറോപ്പ് യാത്ര തിരഞ്ഞെടുക്കുന്നവർ നിർബന്ധമായും കണ്ടിരിക്കുന്ന സ്ഥലങ്ങളാണ് ഇറ്റലിയിലെ ചരിഞ്ഞ ഗോപുരവും, വെനീസിലെ കാഴ്ചകളും, പാരീസിലെ ഈഫൽ ഗോപുരവും സ്വിറ്റ്സർലാന്റും.  ചെറുപ്പത്തിൽ നോട്ടു പുസ്തകങ്ങളുടെ പുറംചട്ടയിൽ കണ്ട അതിസുന്ദര സീനറികൾ നേരിട്ട് കൺകുളിർക്കെ കാണാൻ യൂറോപ്പിലൂടെ സഞ്ചരിച്ചാൽ മതി.


No comments:

Post a Comment